കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം പോയ യുവതികള്‍ അറസ്റ്റില്‍

അയര്‍ക്കുന്നം/ചങ്ങനാശേരി: കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം പോയ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള്‍ (21), തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ യുവതികളെ റിമാന്‍ഡ് ചെയ്തു. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് ആര്യമോള്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കിടങ്ങൂര്‍ വെള്ളൂര്‍ശേരി അരുണി (23)നൊപ്പം ഒളിച്ചോടിയത്. അയര്‍ക്കുന്നം പോലീസ് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഡോണ ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് അയല്‍വാസിയായ പുതുപ്പറമ്പില്‍ ശ്യാംകുമാറി (32)നൊപ്പമാണ് പോയത്. […]

അയര്‍ക്കുന്നം/ചങ്ങനാശേരി: കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം പോയ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള്‍ (21), തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ യുവതികളെ റിമാന്‍ഡ് ചെയ്തു.

ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് ആര്യമോള്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കിടങ്ങൂര്‍ വെള്ളൂര്‍ശേരി അരുണി (23)നൊപ്പം ഒളിച്ചോടിയത്. അയര്‍ക്കുന്നം പോലീസ് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഡോണ ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് അയല്‍വാസിയായ പുതുപ്പറമ്പില്‍ ശ്യാംകുമാറി (32)നൊപ്പമാണ് പോയത്.

സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വമുള്ള അമ്മ കുട്ടിയെ ഉപേക്ഷിക്കുകയും ഭര്‍ത്താവിനെ വഞ്ചിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, ഐപിസി 317 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles
Next Story
Share it