യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കൈയൊഴിയാനുള്ള ശ്രമം ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം, അഭിഭാഷകനെതിരെ കേസ്

ഉഡുപ്പി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി കോട്ട കവടിയിലെ സുകുമാര്‍ ഷെട്ടിക്കെതിരെയാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഭാഷകന്റെ സുഹൃത്തിന്റെ സഹോദരിയായ ഇരുപത്തഞ്ചുകാരിയുടെ പരാതിയിലാണ് കേസ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് സുകുമാര്‍ ഷെട്ടി യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലായി. പിന്നീട് സുകുമാര്‍ ഷെട്ടി യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം യുവതിയുമായുള്ള ബന്ധം സുകുമാര്‍ ഷെട്ടി അവസാനിപ്പിച്ചു. ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന യുവതിയെ ഇയാള്‍ മര്‍ദിക്കുകയും […]

ഉഡുപ്പി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി കോട്ട കവടിയിലെ സുകുമാര്‍ ഷെട്ടിക്കെതിരെയാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഭാഷകന്റെ സുഹൃത്തിന്റെ സഹോദരിയായ ഇരുപത്തഞ്ചുകാരിയുടെ പരാതിയിലാണ് കേസ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് സുകുമാര്‍ ഷെട്ടി യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലായി. പിന്നീട് സുകുമാര്‍ ഷെട്ടി യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം യുവതിയുമായുള്ള ബന്ധം സുകുമാര്‍ ഷെട്ടി അവസാനിപ്പിച്ചു. ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന യുവതിയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം അസ്വസ്ഥതയെ തുടര്‍ന്ന് യുവതിയെ ആസ്പത്രിയില്‍ പ്രവേശപ്പിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി. ഇതോടെയാണ് പീഡനവിവരം പുറത്തുവന്നത്. ആസ്പത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വനിതാപൊലീസെത്തി യുവതിയുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ അഭിഭാഷകന്‍ ഒളിവില്‍ പോയി.

Related Articles
Next Story
Share it