കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

മുന്നാട്: ബേഡകത്ത് യുവതിയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കാഞ്ഞിരത്തിങ്കാല്‍ കൊറത്തിക്കുണ്ടിലെ സുമിത(23)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുമിതയുടെ ഭര്‍ത്താവ് അരുണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍കുമാര്‍ സുമിതയെ മുറിക്കകത്ത് പൂട്ടി വിറക് കൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുമിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സുമിത മരിച്ച വിവരം അരുണ്‍ തന്നെയാണ് കുടുംബക്കാരെ വിളിച്ച് അറിയിച്ചത്. സുമിതയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ […]

മുന്നാട്: ബേഡകത്ത് യുവതിയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കാഞ്ഞിരത്തിങ്കാല്‍ കൊറത്തിക്കുണ്ടിലെ സുമിത(23)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുമിതയുടെ ഭര്‍ത്താവ് അരുണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അരുണ്‍കുമാര്‍ സുമിതയെ മുറിക്കകത്ത് പൂട്ടി വിറക് കൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുമിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സുമിത മരിച്ച വിവരം അരുണ്‍ തന്നെയാണ് കുടുംബക്കാരെ വിളിച്ച് അറിയിച്ചത്. സുമിതയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ സുമിതയെ ബേഡഡുക്ക താലൂക്കാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ അരുണും സുമിതയും തമ്മില്‍ വഴക്കായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ ഭാര്യയുമായി തര്‍ക്കിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. വാവടുക്കത്തെ കുമാരന്റെയും ജാനകിയുടെയും മകളാണ് സുമിത.
നാലുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് വയസുള്ള ആതുല്‍ ദേവ് എന്ന മകനുണ്ട്. ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്റെയും സബ് ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
ആര്‍.ഡി.ഒ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
.

Related Articles
Next Story
Share it