നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി തൂങ്ങി മരിച്ചു; നാട് നടുക്കത്തില്‍
മുള്ളേരിയ: നാലുമാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ഇടുക്കി തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മുളിയാര്‍ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദു(30)വാണ് നാലുമാസം പ്രായമുള്ള മകള്‍ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈഞരമ്പുകള്‍ മുറിച്ച് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് കോപ്പാളം കൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിയ നിലയിലും കുഞ്ഞിനെ അവശനിലയില്‍ കിടപ്പുമുറിയിലും കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും ചെങ്കള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. […]

മുള്ളേരിയ: നാലുമാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ഇടുക്കി തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മുളിയാര്‍ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദു(30)വാണ് നാലുമാസം പ്രായമുള്ള മകള്‍ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈഞരമ്പുകള്‍ മുറിച്ച് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് കോപ്പാളം കൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിയ നിലയിലും കുഞ്ഞിനെ അവശനിലയില്‍ കിടപ്പുമുറിയിലും കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും ചെങ്കള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭര്‍ത്താവ് ശരത് സ്വിറ്റ്‌സര്‍ലാന്റിലാണ്. ആറ് വര്‍ഷം മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്. ഭര്‍തൃവീട്ടില്‍ നിന്നു ഒരാഴ്ച മുമ്പാണ് ബിന്ദു കോപ്പാളംകൊച്ചിയിലെ സ്വന്തം വീട്ടിലേക്ക് വന്നത്. ശ്രീഹരി ഇവരുടെ മകനാണ്. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണ് ബിന്ദു. സഹോദരങ്ങള്‍: സിന്ധു, രമ്യ.
വിവരമറിഞ്ഞ് തഹസില്‍ദാര്‍ പി.എം അബൂബക്കര്‍ സിദ്ദീഖ്, ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്ക്, ആദൂര്‍ സി.ഐ പി.സി സഞ്ജയ് കുമാര്‍ സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും.