കുത്തുവാക്കുകള്‍ തളര്‍ത്തിയില്ല; സമൂഹത്തെ ചേര്‍ത്ത് പിടിച്ച് യുവാക്കള്‍
കാഞ്ഞങ്ങാട്: ആസ്പത്രി അധികൃതര്‍ കുത്തി നോവിക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ തളരാതിരുന്ന ആറ് യുവാക്കള്‍ ഇന്ന് സമൂഹത്തെ ചേര്‍ത്ത് പിടിച്ച് മാതൃകയാകുകയാണ്. പള്ളിക്കരയിലെ അന്‍വര്‍, ബഷീര്‍, പള്ളിപ്പുഴയിലെ മുനീര്‍, ബദറുദ്ദീന്‍, ആറങ്ങാടിയിലെ ഷംസുദ്ദീന്‍, പാണത്തൂരിലെ റഹ്മാന്‍ എന്നിവരടങ്ങുന്ന ടീമാണ് നാടിനെ ചേര്‍ത്തു പിടിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ട്രെയിനില്‍ നിന്നും വീണ യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇവരെ ആസ്പത്രി അധികൃതര്‍ കുത്തി നോവിക്കുന്ന ചോദ്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിച്ചിരുന്നു. എവിടെ നിന്നാണ് കണ്ടെത്തിയത്, എങ്ങനെയാണ് അപകടം തുടങ്ങിയ ചോദ്യങ്ങളാണുയര്‍ത്തിയത്. യുവാവിനെ രക്ഷിക്കാന്‍ […]

കാഞ്ഞങ്ങാട്: ആസ്പത്രി അധികൃതര്‍ കുത്തി നോവിക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ തളരാതിരുന്ന ആറ് യുവാക്കള്‍ ഇന്ന് സമൂഹത്തെ ചേര്‍ത്ത് പിടിച്ച് മാതൃകയാകുകയാണ്. പള്ളിക്കരയിലെ അന്‍വര്‍, ബഷീര്‍, പള്ളിപ്പുഴയിലെ മുനീര്‍, ബദറുദ്ദീന്‍, ആറങ്ങാടിയിലെ ഷംസുദ്ദീന്‍, പാണത്തൂരിലെ റഹ്മാന്‍ എന്നിവരടങ്ങുന്ന ടീമാണ് നാടിനെ ചേര്‍ത്തു പിടിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ട്രെയിനില്‍ നിന്നും വീണ യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇവരെ ആസ്പത്രി അധികൃതര്‍ കുത്തി നോവിക്കുന്ന ചോദ്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിച്ചിരുന്നു. എവിടെ നിന്നാണ് കണ്ടെത്തിയത്, എങ്ങനെയാണ് അപകടം തുടങ്ങിയ ചോദ്യങ്ങളാണുയര്‍ത്തിയത്. യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാകുകയാണിവര്‍. കഴിഞ്ഞ ദിവസം നീലേശ്വരത്ത് റെയില്‍ ട്രാക്കിന് സമീപം കണ്ട അജ്ഞാത മൃതദേഹം ഇവര്‍ ഏറ്റെടുത്ത് അന്തിമ കര്‍മ്മങ്ങള്‍ക്ക് ശേഷം മറവ് ചെയ്തതോടെ പല കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റുണ്ടാക്കി ആംബുലന്‍സും ഇവര്‍ ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സര്‍വീസ് തുടങ്ങിയത്. ആദ്യ സര്‍വീസ് തന്നെ അജ്ഞാത മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും മറവ് ചെയ്യാന്‍ കൊണ്ടുപോകാനാണ് ഉപയോഗിച്ചത്. സംഘം വാങ്ങിയ ആംബുലന്‍സ് ഷോറൂം പ്രതിനിധിയില്‍ നിന്നും ട്രസ്റ്റ് രക്ഷാധികാരികളായ പി. അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.പി ഇബ്രാഹിം, എം. അബൂബക്കര്‍, എച്ച്.എ അബ്ദുല്‍ കരീം, ഷംസുദ്ദീന്‍, ലത്തീഫ് അടുക്കം, റഹ്മാന്‍ പാണത്തൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി.