ഇന്ധന വിലവര്‍ധനവിനെതിരെ യുവാവിന്റെ സൈക്കിള്‍ യാത്ര

കാസര്‍കോട്: കോഴിക്കോട് നിന്ന് നേപ്പാള്‍ വരെ അഖിലേഷ് സൈക്കിള്‍ ചവിട്ടുകയാണ്. രാജ്യത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ചാണ് അച്ചു എന്ന അഖിലേഷിന്റെ സൈക്കിള്‍ യാത്ര. കോഴിക്കോട്ട് നിന്ന് ആരംഭിച്ച സൈക്കിള്‍ യാത്ര കാസര്‍കോട്ടെത്തി. കുതിച്ചുയരുന്ന ഇന്ധനവിലക്കെതിരെ എല്ലായിടത്തും പ്രതിഷേധം അലയടിക്കണമെന്നാണ് അഖിലേഷിന്റെ പക്ഷം. പ്രതിഷേധം എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗത്യത്തിലപ്പുറം പൗരന്റെയും കൂടെ കടമയാണെന്നാണ് അഖിലേഷ് പറയുന്നത്. പുതിയ തലമുറക്ക് പ്രചോദനമാകുന്ന ഈ ഒരു ഉധ്യമത്തിന് മുന്നിട്ടിറങ്ങിയ അഖിലേഷിന്റെ പ്രതിഷേധ യാത്ര കാസര്‍കോട്ട് എത്തിയപ്പോള്‍ ഡെയിലി […]

കാസര്‍കോട്: കോഴിക്കോട് നിന്ന് നേപ്പാള്‍ വരെ അഖിലേഷ് സൈക്കിള്‍ ചവിട്ടുകയാണ്. രാജ്യത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ചാണ് അച്ചു എന്ന അഖിലേഷിന്റെ സൈക്കിള്‍ യാത്ര. കോഴിക്കോട്ട് നിന്ന് ആരംഭിച്ച സൈക്കിള്‍ യാത്ര കാസര്‍കോട്ടെത്തി. കുതിച്ചുയരുന്ന ഇന്ധനവിലക്കെതിരെ എല്ലായിടത്തും പ്രതിഷേധം അലയടിക്കണമെന്നാണ് അഖിലേഷിന്റെ പക്ഷം. പ്രതിഷേധം എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗത്യത്തിലപ്പുറം പൗരന്റെയും കൂടെ കടമയാണെന്നാണ് അഖിലേഷ് പറയുന്നത്. പുതിയ തലമുറക്ക് പ്രചോദനമാകുന്ന ഈ ഒരു ഉധ്യമത്തിന് മുന്നിട്ടിറങ്ങിയ അഖിലേഷിന്റെ പ്രതിഷേധ യാത്ര കാസര്‍കോട്ട് എത്തിയപ്പോള്‍ ഡെയിലി സൈക്കിള്‍ റൈഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എക്‌സിക്യൂട്ടീവ് അംഗം തൗസീഫ് പി.ബി., ഇ.കെ നായനാര്‍ ഹോസ്പിറ്റല്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. ജാസിര്‍ അലി ചെര്‍ക്കള. ചെങ്കള കോഓപ്പറേറ്റീവ് ബാങ്ക് മാനേജര്‍ അനില്‍, കാസര്‍കോട് സഹകരണ ഹോസ്പിറ്റല്‍സ് മാനേജര്‍ പ്രദീപ് തുടങ്ങിയവര്‍ സ്വീകരണം നല്‍കി. ചടങ്ങ് ഡോ. ജാസിര്‍ അലി ഉദ്ഘാടനം ചെയ്തു. അഖിലേഷ് യാത്രയെ കുറിച്ച് സംസാരിച്ചു.

Related Articles
Next Story
Share it