പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി; കൂടെ ഉണ്ടായിരുന്ന യുവതി പോലീസ് കസ്റ്റഡിയിൽ
ഉപ്പള: മണിയംപാറ പുഴയിൽ യുവതിക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ രക്ഷപ്പെട്ട യുവതിയെ ബദിയടുക്ക പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. ഉപ്പള ഹിദായത്ത് നഗർ സ്വദേശിയും ഉപ്പളയിലെ കാർ ഡ്രൈവറായ 47 കാരനെയാണ് കാണാതായത്. ഉപ്പള പപ്പായത്തോട്ടിയിലെ ഭർതൃമതിയായ 30കാരിയെയാണ് പോലീസ് ചോദ്യം ചെയ്തു വരുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇരുവരും സ്കൂട്ടറിൽ പുഴയോരത്ത് എത്തിയത്. അതിനു ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് സമീപത്തെ വീട്ടിലെത്തിയ യുവതി തനിക്കൊപ്പമുണ്ടായിരുന്ന […]

ഉപ്പള: മണിയംപാറ പുഴയിൽ യുവതിക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ രക്ഷപ്പെട്ട യുവതിയെ ബദിയടുക്ക പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. ഉപ്പള ഹിദായത്ത് നഗർ സ്വദേശിയും ഉപ്പളയിലെ കാർ ഡ്രൈവറായ 47 കാരനെയാണ് കാണാതായത്. ഉപ്പള പപ്പായത്തോട്ടിയിലെ ഭർതൃമതിയായ 30കാരിയെയാണ് പോലീസ് ചോദ്യം ചെയ്തു വരുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇരുവരും സ്കൂട്ടറിൽ പുഴയോരത്ത് എത്തിയത്. അതിനു ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് സമീപത്തെ വീട്ടിലെത്തിയ യുവതി തനിക്കൊപ്പമുണ്ടായിരുന്ന യുവാവ് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുവെന്ന് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ബദിയടുക്ക പോലീസിന് വിവരം നൽകിയത്. പോലിസ് എത്തി യുവതിയെ കസ്റ്റഡിലെടുക്കുകയും പുഴയോരത്ത് നടത്തിയ പരിശോധനയിൽ ഇരുവരും എത്തിയ സ്കൂട്ടറും ഒരു കവറിൽ യുവാവിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോണുകളും ചില രേഖകളും കണ്ടത്തിട്ടുണ്ട്. ഇന്ന് ഉച്ചവരെ നാട്ടുകാരും പോലീസും ചേർന്ന് പുഴയിൽ തിരി ച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല. യുവാവ് കർണ്ണാടകയിൽ ഒരു കേസിലെ പ്രതിയാണന്ന് പോലീസ് പറഞ്ഞു.