ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ദാസന്‍-ശാരദ ദമ്പതികളുടെ മകന്‍ ഷാജി ഡി. (28)യാണ് മരിച്ചത്. കഴിഞ്ഞമാസം 18ന് വൈകിട്ട് ചെമനാട് ജംഗ്ഷനില്‍ വെച്ച് ഷാജി സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം. കാസര്‍കോട് ബീരന്ത്‌വയലിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്ക് പത്ത് ലക്ഷം രൂപയോളം ചെലവായി. ചികിത്സക്ക് പണമില്ലാത്തതിനാല്‍ പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചതായിരുന്നു. കോഴിക്കോട് മെഡിക്കല്‍ […]

കാസര്‍കോട്: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ദാസന്‍-ശാരദ ദമ്പതികളുടെ മകന്‍ ഷാജി ഡി. (28)യാണ് മരിച്ചത്. കഴിഞ്ഞമാസം 18ന് വൈകിട്ട് ചെമനാട് ജംഗ്ഷനില്‍ വെച്ച് ഷാജി സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം. കാസര്‍കോട് ബീരന്ത്‌വയലിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്ക് പത്ത് ലക്ഷം രൂപയോളം ചെലവായി.
ചികിത്സക്ക് പണമില്ലാത്തതിനാല്‍ പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചതായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കിടെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: ദിനേശന്‍, ഷാലിനി, നിഷ.

Related Articles
Next Story
Share it