മംഗളൂരുവിലെ ഫ്‌ളാറ്റിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മംഗളൂരു: മംഗളൂരുവിലെ ഫ്‌ളാറ്റിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മംഗളൂരു നഗരത്തിലെ മഹാമയി ടെമ്പിള്‍ റോഡിലെ വീര വെങ്കിടേഷ് ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്ന വിനായക കാമത്താണ് കൊലചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഭാര്യ അമാനി കാമത്തിന്റെ പരാതിയില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തന്റെ ഭര്‍ത്താവ് വിനായക് കാമത്തിനെ ഇതേ ഫ്‌ളാറ്റില്‍ താമസിക്കുന്ന കൃഷ്ണാനന്ദ കിണിയും മകന്‍ അവിനാശ് കിണിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് അമാനി കാമത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വിനായക് കാമത്തും ഭാര്യ […]

മംഗളൂരു: മംഗളൂരുവിലെ ഫ്‌ളാറ്റിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മംഗളൂരു നഗരത്തിലെ മഹാമയി ടെമ്പിള്‍ റോഡിലെ വീര വെങ്കിടേഷ് ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്ന വിനായക കാമത്താണ് കൊലചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഭാര്യ അമാനി കാമത്തിന്റെ പരാതിയില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തന്റെ ഭര്‍ത്താവ് വിനായക് കാമത്തിനെ ഇതേ ഫ്‌ളാറ്റില്‍ താമസിക്കുന്ന കൃഷ്ണാനന്ദ കിണിയും മകന്‍ അവിനാശ് കിണിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് അമാനി കാമത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വിനായക് കാമത്തും ഭാര്യ അമാനികാമത്തും മകനും ഫ്‌ളാറ്റ് നമ്പര്‍ 108 ലാണ് താമസിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ തകര്‍ന്ന ഭാഗം ദിവസങ്ങള്‍ക്ക് മുമ്പ് സിറ്റി കോര്‍പ്പറേഷന്റെ തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് നന്നാക്കിയിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയ ഈ സ്ഥലത്തിലൂടെ മറ്റുള്ളവരുടെ കാറുകള്‍ കടന്നുപോകുന്നതിന്റെ പേരില്‍ 101-ാം നമ്പര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന കൃഷ്ണാനന്ദ കിണി വിനായക് കാമത്തുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. നവംബര്‍ 3 ന് രാത്രി 11 മണിയോടെ അപ്പാര്‍ട്ട്മെന്റിലെ കുറച്ച് താമസക്കാര്‍ പടക്കം പൊട്ടിക്കുമ്പോള്‍ കാമത്ത് താഴത്തെ നിലയിലേക്ക് പോയി. കൃഷ്ണാനന്ദ കിണിയും മകന്‍ അവിനാശും പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് വിനായക് കാമത്തുമായി വഴക്കിട്ടു. ഇതിനിടെ കൃഷ്ണാനന്ദ കിണി വിനായക് കാമത്തിന്റെ നെഞ്ചില്‍ കത്തികൊണ്ട് കുത്തുന്നത് താന്‍ നേരില്‍ കണ്ടുവെന്ന് അമാനി കാമത്തിന്റെ പരാതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it