കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് യുവാവ് വെടിയേറ്റു മരിച്ചു; സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍
കുറ്റിക്കോല്‍: കുറ്റിക്കോലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചു. സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോക(45)നാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത സഹോദരന്‍ ബാലു എന്ന ബാലകൃഷ്ണനെ(48) പൊലീസ് ചോദ്യം ചെയ്തുവരുന്നു.മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അയല്‍വാസിയായ ബന്ധുവിന്റെ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടിവെച്ചുവെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഇവര്‍ ഒരേ വീട്ടിലാണ് താമസം. തുടക്ക് വെടിയേറ്റ് […]

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചു. സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോക(45)നാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത സഹോദരന്‍ ബാലു എന്ന ബാലകൃഷ്ണനെ(48) പൊലീസ് ചോദ്യം ചെയ്തുവരുന്നു.
മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അയല്‍വാസിയായ ബന്ധുവിന്റെ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടിവെച്ചുവെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഇവര്‍ ഒരേ വീട്ടിലാണ് താമസം. തുടക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അശോകനെ വീട്ടുകാര്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലകൃഷ്ണനും അശോകനും ഇടക്കിടെ വാക്കേറ്റമുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ സന്ധ്യക്ക് പതിവ് പോലെ രണ്ടുപേരും വഴക്കുണ്ടായി. അശോകന് വെടിയേല്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദുവും സമീപത്തുണ്ടായിരുന്നു. അയല്‍വാസിയായ ബന്ധുവിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയാണ് ബാലകൃഷ്ണന്‍. ഇതേ ബന്ധുവിന്റെ തോക്കുപയോഗിച്ചാണ് അശോകനെ വെടിവെച്ചത്. ബാലകൃഷ്ണന്‍ തോക്ക് എങ്ങനെ കൈക്കലാക്കി എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. പരേതനായ പി. നാരായണന്‍ നായരുടെയും ദാക്ഷായണിയമ്മയുടെയും മകനാണ്. കെ. ഗംഗ, കെ. ജനാര്‍ദ്ദനന്‍, കെ. ശോഭ എന്നിവര്‍ മറ്റ് സഹോദരങ്ങള്‍.