കാര്‍ക്കള സ്വദേശിനിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് ജീവപര്യന്തം തടവ്

ഉഡുപ്പി: കാര്‍ക്കള സ്വദേശിനിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാര്‍ക്കളയിലെ ശങ്കറിനെയാണ് ഉഡുപ്പി പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ശങ്കര്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നിയമ സേവന അതോറിറ്റിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. 2018ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ ശങ്കര്‍ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു. വിവരമറിഞ്ഞ മാതാപിതാക്കള്‍ ശങ്കറിനെതിരെ കാര്‍ക്കള […]

ഉഡുപ്പി: കാര്‍ക്കള സ്വദേശിനിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാര്‍ക്കളയിലെ ശങ്കറിനെയാണ് ഉഡുപ്പി പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ശങ്കര്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നിയമ സേവന അതോറിറ്റിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.
2018ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ ശങ്കര്‍ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു. വിവരമറിഞ്ഞ മാതാപിതാക്കള്‍ ശങ്കറിനെതിരെ കാര്‍ക്കള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. കാര്‍ക്കള സബ് ഇന്‍സ്പെക്ടര്‍ ജോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 21 സാക്ഷികളില്‍ 11 പേരും കോടതിയില്‍ പ്രതിക്കെതിരെ മൊഴി നല്‍കി. ഡിഎന്‍എ പരിശോധനയും വിവിധ സാക്ഷിമൊഴികളും കുറ്റം തെളിയിക്കപ്പെടാന്‍ സഹായകമായി.
പ്രോസിക്യൂഷനുവേണ്ടി പോക്‌സോ പ്രത്യേക കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ.ടി രാഘവേന്ദ്ര ഹാജരായി.

Related Articles
Next Story
Share it