മഞ്ചേശ്വരത്തെ യുവാവ് കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ട മുടിപ്പുറോഡിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (26) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസീസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീലെ വീട്ടുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. ഇതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്ന അസീസെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ട മുടിപ്പുറോഡിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (26) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസീസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീലെ വീട്ടുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. ഇതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്ന അസീസെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Related Articles
Next Story
Share it