യുവാവ് ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍; മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു

കാഞ്ഞങ്ങാട്: ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ട റിസപ്ഷനിസ്റ്റിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വിനായക തീയേറ്ററിന് സമീപത്തെ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് മടിക്കൈ മേക്കാട്ട് അരീക്കര അനൂപ് (35) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. തലയ്ക്ക് പരിക്കുണ്ടായിരുന്നു. രക്തം ഛര്‍ദ്ദിച്ചതായും സംശയമുണ്ട്. 10 ദിവസത്തിലധികമായി അനൂപ് അവധിയിലായിരുന്നു. അതിനിടെയാണ് ഇന്നലെ രാത്രി മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. ബാലകൃഷ്ണന്റെയും ഓമനയുടെയും മകനാണ്. […]

കാഞ്ഞങ്ങാട്: ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ട റിസപ്ഷനിസ്റ്റിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വിനായക തീയേറ്ററിന് സമീപത്തെ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് മടിക്കൈ മേക്കാട്ട് അരീക്കര അനൂപ് (35) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. തലയ്ക്ക് പരിക്കുണ്ടായിരുന്നു. രക്തം ഛര്‍ദ്ദിച്ചതായും സംശയമുണ്ട്. 10 ദിവസത്തിലധികമായി അനൂപ് അവധിയിലായിരുന്നു. അതിനിടെയാണ് ഇന്നലെ രാത്രി മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. ബാലകൃഷ്ണന്റെയും ഓമനയുടെയും മകനാണ്. സഹോദരി: ആശ. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it