മംഗളൂരു: ബണ്ട്വാള്‍ മെല്‍ക്കറില്‍ കണ്ടെയ്നറും ബൈക്ക് കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഞ്ചാജെ സ്വദേശി തിലക് (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ തിലകിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് കേസെടുത്തു.