വളര്‍ത്തുനായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ്
നെല്ലിക്കട്ട: രണ്ട് മാസം മുമ്പ് വളര്‍ത്തു നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ പരേതരായ സുന്ദര-ശിവമ്മ ദമ്പതികളുടെ മകന്‍ ഹരീഷ് (26) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് വീട്ടിലെ വളര്‍ത്തു നായ ഹരീഷിനെ കടിച്ചത്. അന്നേരം കുത്തിവെപ്പ് എടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ ചികിത്സ തേടിയിരുന്നില്ല. സംഭവത്തിന് പത്ത് ദിവസത്തിന് ശേഷം നായ ചത്തു. അതിനിടെയാണ് ഹരീഷില്‍ പേ വിഷബാധയേറ്റ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഛര്‍ദ്ദിയെ തുടര്‍ന്ന് ചെങ്കളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി […]

നെല്ലിക്കട്ട: രണ്ട് മാസം മുമ്പ് വളര്‍ത്തു നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ പരേതരായ സുന്ദര-ശിവമ്മ ദമ്പതികളുടെ മകന്‍ ഹരീഷ് (26) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് വീട്ടിലെ വളര്‍ത്തു നായ ഹരീഷിനെ കടിച്ചത്. അന്നേരം കുത്തിവെപ്പ് എടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ ചികിത്സ തേടിയിരുന്നില്ല. സംഭവത്തിന് പത്ത് ദിവസത്തിന് ശേഷം നായ ചത്തു. അതിനിടെയാണ് ഹരീഷില്‍ പേ വിഷബാധയേറ്റ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഛര്‍ദ്ദിയെ തുടര്‍ന്ന് ചെങ്കളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. നേരത്തെ ദുബായില്‍ ഉണ്ടായിരുന്ന ഹരീഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ എത്തിയത്. പിന്നീട് കോണ്‍ക്രീറ്റ് മിക്‌സിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഹരീഷ് പേ വിഷബാധയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്തിരുന്നവരും സുഹൃത്തുക്കളും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തു. സുള്ള്യ സ്വദേശികളാണ് ഹരീഷിന്റെ കുടുംബം. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എതിര്‍ത്തോട് എത്തിയത്. സരസ്വതി, രമേശ എന്നിവര്‍ സഹോദരങ്ങളാണ്.