ചെര്‍ക്കള: ചെര്‍ക്കള സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് റിമാണ്ടില്‍. ബേര്‍ക്കയിലെ സിനാനി (25)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെര്‍ക്കള വടക്കേക്കര ഹൗസിലെ സി.എച്ച് മുഹമ്മദ് താജി(47)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. നവംബര്‍ ഒന്നിന് വൈകിട്ട് ചെര്‍ക്കള ടൗണില്‍ വെച്ച് സിനാന് താജിനെ മുഖത്ത് കത്തിപോലുള്ള ആയുധംകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. സുഹൃത്തിനെ ചീത്ത വിളിച്ചതിന് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് അക്രമമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. സിനാന് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.