കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 2.8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മുഹമ്മദ് മുസ്താഖ് (24)നെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പടന്നക്കാട്ട് വെച്ചാണ് പിടികൂടിയത്. സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, ഇ.കെ. ബിജോയ്, എം.വി. സുധീന്ദ്രന്‍, സിവില്‍ ഓഫീസര്‍മാരായ സാജന് അപ്യാല്‍, അജീഷ് സി., മനോജ് പി., മഞ്ജുനാഥന്, മോഹന കുമാര്‍, ശൈലേഷ് കുമാര്‍ സംഘത്തിലുണ്ടായിരുന്നു.