കാസര്‍കോട്: രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് എസ്.ഐ. വി.പി. വിപിനും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടി.വി സ്റ്റേഷന് റോഡിലെ അഹമ്മദ് കബീറാ(21)ണ് അറസ്റ്റിലായത്. എ.എസ്.ഐ. മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജീഷ്, അനൂപ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.