വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മരക്കാപ്പ് കടപ്പുറം സ്വദേശി ശ്യാം മോഹനെ(38)യാണ് അറസ്റ്റ് ചെയ്തത്. 3.758 ഗ്രാം മയക്കുമരുന്നാണ് ശ്യാംമോഹനില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. അരുണിന്റെ നേതൃത്വത്തിലാണ് ശ്യാംമോഹനെ പിടികൂടിയത്. ഹൊസ്ദുര്‍ഗ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ പി. അശോകന്‍, കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എം. അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ദിനൂപ്, […]

കാഞ്ഞങ്ങാട്: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
മരക്കാപ്പ് കടപ്പുറം സ്വദേശി ശ്യാം മോഹനെ(38)യാണ് അറസ്റ്റ് ചെയ്തത്. 3.758 ഗ്രാം മയക്കുമരുന്നാണ് ശ്യാംമോഹനില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. അരുണിന്റെ നേതൃത്വത്തിലാണ് ശ്യാംമോഹനെ പിടികൂടിയത്. ഹൊസ്ദുര്‍ഗ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ പി. അശോകന്‍, കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എം. അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ദിനൂപ്, സി. വിജയന്‍, പി. പ്രശാന്ത്, ഡ്രൈവര്‍ പി. രാജീവന്‍ എന്നിവരും മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it