കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് പരിസരത്ത് 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുണ്ടപ്പള്ളത്തെ എസ്. രൂപേഷ് (22) ആണ് അറസ്റ്റിലായത്. കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ. ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ മയക്കുമരുന്ന് കൈമാറാന്‍ എത്തിയപ്പോഴാണ് രൂപേഷിനെ പിടിച്ചത്. പ്രിവന്റീവ് ഓഫിസര്‍മാരായ സി.കെ. അഷ്റഫ്, കെ.വി. മുരളി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.അജിഷ്, കെ.സതീശന്, എ.കെ നസറൂദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, സൈബര്‍ സെല്‍ ഓഫീസര്‍ പി.പ്രിഷി എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.