വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: വില്‍പനക്ക് കൊണ്ടുവന്ന 13.5 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ടയിലെ മുഹമ്മദ് ആസിഫ്(27) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ട് നെല്ലിക്കട്ട ആമു നഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ആസിഫിനെ ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.സി.ഐ പി.പ്രമോദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.മനു, […]

വിദ്യാനഗര്‍: വില്‍പനക്ക് കൊണ്ടുവന്ന 13.5 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ടയിലെ മുഹമ്മദ് ആസിഫ്(27) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ട് നെല്ലിക്കട്ട ആമു നഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ആസിഫിനെ ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.
സി.ഐ പി.പ്രമോദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.മനു, റോജന്‍, ഡ്രൈവര്‍ കൃഷ്ണനുണ്ണി, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് രജീഷ് കാട്ടാമ്പള്ളി, നിജിന്‍ എന്നിവരാണ് പരിശോധന നടത്തിയത്.