ആദൂര്‍: 50.4 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊട്ട്യാടി കര്‍ണൂരിലെ ഷാഹുല്‍ ഹമീദ്(28)ആണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകിട്ട് ആറരയോടെ ആദൂര്‍ പൊലീസ് കൊട്ട്യാടി പാലത്തിന് സമീപം ആദൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ബുള്ളറ്റ് ബൈക്കില്‍ വരികയായിരുന്ന ഷാഹുല്‍ ഹമീദിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.