മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കാസര്‍കോട്: മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് ഡിവിഷന്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഉപ്പള നയാബസാറിലെ മുഹമ്മദ് ഇംതിയാസ് (29) ആണ് അറസ്റ്റിലായത്. 40ഗ്രാം മെത്തഫിറ്റാമിനാണ് ഇംതിയാസിന്റെ കൈവശം കണ്ടെത്തിയത്. 2ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും ഹൊസബെട്ടു മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ നടത്തിയ പരിശോധനയ്ക്കിടയാണ് ലഹരി മരുന്ന് പിടിച്ചത്. ജില്ലയിലെ വിവിധ ടര്‍ഫുകളും മറ്റും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരം. […]

കാസര്‍കോട്: മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് ഡിവിഷന്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഉപ്പള നയാബസാറിലെ മുഹമ്മദ് ഇംതിയാസ് (29) ആണ് അറസ്റ്റിലായത്. 40ഗ്രാം മെത്തഫിറ്റാമിനാണ് ഇംതിയാസിന്റെ കൈവശം കണ്ടെത്തിയത്. 2ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും ഹൊസബെട്ടു മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ നടത്തിയ പരിശോധനയ്ക്കിടയാണ് ലഹരി മരുന്ന് പിടിച്ചത്. ജില്ലയിലെ വിവിധ ടര്‍ഫുകളും മറ്റും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരം. മാര്‍ക്കറ്റില്‍ 1.5 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചത്. ബംഗ്ലൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, കെ.നൗഷാദ്, സിവില്‍ ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്ത്, ഏ.കെ നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, മുഹമ്മദ് ഇജാസ്, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.