കാസര്‍കോട് നഗരത്തില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ അരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. സന്തോഷ് നഗര്‍ കുറുക്കളം ഹൗസിലെ മുഹമ്മദ് ഹനീഫ എന്ന കുട്ടാസ് ഹനീഫ (42) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നായന്മാര്‍മൂലക്ക് സമീപം മരച്ചോട്ടില്‍ സംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗര്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നാണ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന പൊതിയിലാണ് പാക്കറ്റുകളിലാക്കിയ അരകിലോ കഞ്ചാവ് കണ്ടെത്തിയത്. മംഗലാപുരത്ത് […]

കാസര്‍കോട്: രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ അരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. സന്തോഷ് നഗര്‍ കുറുക്കളം ഹൗസിലെ മുഹമ്മദ് ഹനീഫ എന്ന കുട്ടാസ് ഹനീഫ (42) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നായന്മാര്‍മൂലക്ക് സമീപം മരച്ചോട്ടില്‍ സംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗര്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നാണ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന പൊതിയിലാണ് പാക്കറ്റുകളിലാക്കിയ അരകിലോ കഞ്ചാവ് കണ്ടെത്തിയത്. മംഗലാപുരത്ത് നിന്ന് രണ്ട് കിലോ കഞ്ചാവ് എത്തിച്ചിരുന്നതായും ബാക്കിയുള്ളവ വില്‍പന നടത്തിയതായും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഹനീഫക്കെതിരെ നേരത്തെ കാസര്‍കോട്ട് കേസുണ്ടെന്നും പൊലീസ് പറഞ്ഞു. സി.ഐക്ക് പുറമെ എസ്.ഐ വിപിന്‍ജോയ്, സ്‌ക്വാഡ് അംഗങ്ങളായ നാരായണന്‍, ഓസ്റ്റിന്‍ തമ്പി, ശിവകുമാര്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ ജില്ലയിലേക്ക് കഞ്ചാവ് കൂടുതലായി എത്താന്‍ സാധ്യതയുണ്ടെന്നും പരിശോധന കര്‍ശനമാക്കിയതായും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it