കാറില്‍ കടത്തിക്കൊണ്ടുവന്ന് ബൈക്കില്‍ കയറ്റുന്നതിനിടെ മദ്യവുമായി യുവാവ് പിടിയില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പനക്ക് കൊണ്ടുപോകുന്നതിന് മദ്യം ബൈക്കില്‍ കയറ്റവെ യുവാവ് പിടിയില്‍. ഉളിയത്തടുക്ക കൊറത്തൊട്ടിയിലെ സാഗര്‍ (24) ആണ് പിടിയിലായത്. ഉളിയത്തടുക്ക ജംഗ്ഷനില്‍ വെച്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുധീറിന്റെ നേതൃത്വത്തിലുള്ള പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. കാറില്‍ 180 മില്ലിയുടെ 240 പാക്കറ്റും 220 കുപ്പിയും ബൈക്കില്‍ വെച്ച് 20 പാക്കറ്റ് മദ്യവും പിടികൂടി. കാറില്‍ കടത്തിക്കൊണ്ടുവന്ന് ബൈക്കില്‍ കയറ്റി വില്‍പ്പനക്ക് കൊണ്ടുപോവുകയാണ് സാഗറിന്റെ രീതിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Related Articles
Next Story
Share it