ഓട്ടോയില്‍ കടത്തിയ 51 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തിയ 51.84 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം ഇടനാട് സൂരംബയലിലെ വിനീത് കുമാറാണ് (27) അറസ്റ്റിലായത്. നുള്ളിപ്പാടിയില്‍ വെച്ച് കാസര്‍കോട് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജനാര്‍ദ്ദനന്‍ കെ.എയും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന കൂട്ടുപ്രതി പേരാല്‍ കണ്ണൂര്‍ സൂരംബയലിലെ ചീനച്ചട്ടി നാരായണന്‍ എന്ന എം. നാരായണനാണ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ നേരത്തെ എക്‌സൈസ് ചുമത്തിയ മറ്റൊരു കേസിലെയും പ്രതിയാണ്. […]

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തിയ 51.84 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം ഇടനാട് സൂരംബയലിലെ വിനീത് കുമാറാണ് (27) അറസ്റ്റിലായത്. നുള്ളിപ്പാടിയില്‍ വെച്ച് കാസര്‍കോട് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജനാര്‍ദ്ദനന്‍ കെ.എയും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന കൂട്ടുപ്രതി പേരാല്‍ കണ്ണൂര്‍ സൂരംബയലിലെ ചീനച്ചട്ടി നാരായണന്‍ എന്ന എം. നാരായണനാണ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ നേരത്തെ എക്‌സൈസ് ചുമത്തിയ മറ്റൊരു കേസിലെയും പ്രതിയാണ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആര്‍.കെ, നസ്‌റുദ്ദീന്‍ എ., പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പ്രസാദ് എം. എം എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it