46.8 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ പി.പി ജനാര്‍ദ്ദനനും സംഘവും മധൂര്‍ വില്ലേജില്‍ കല്ലക്കട്ടയില്‍ നടത്തിയ റെയ്ഡില്‍ 36 ലിറ്റര്‍ കര്‍ണാടക മദ്യവും 10.8 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവും പിടികൂടി. സംഭവത്തില്‍ കല്ലക്കട്ടയിലെ എ.കെ സച്ചിനെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ രാജന്‍ പി, സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ് പി, മോഹനകുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സരിത ടി.പി, ഡ്രൈവര്‍ ദിജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it