സ്‌കൂട്ടറില്‍ കടത്തിയ 1300 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 1300 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക കോളാരിയിലെ അബ്ദുല്‍ റിയാസിനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൈക്ക അര്‍ളടുക്കയില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങളുമായി അബ്ദുല്‍റിയാസിനെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തി സ്‌കൂട്ടര്‍ പരിശോധിക്കുകയും പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. സ്‌കൂട്ടറിനടിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലും […]

ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 1300 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക കോളാരിയിലെ അബ്ദുല്‍ റിയാസിനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൈക്ക അര്‍ളടുക്കയില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങളുമായി അബ്ദുല്‍റിയാസിനെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തി സ്‌കൂട്ടര്‍ പരിശോധിക്കുകയും പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. സ്‌കൂട്ടറിനടിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലും സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കരുണ്‍, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍, റിജീഷ് എന്നിവരും എസ്.ഐക്കൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it