നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ പള്ളിക്കര സ്വദേശിയെ അറസ്റ്റ് ചെയ്തു
ബേക്കല്‍: കേരളത്തിലും കര്‍ണ്ണാടകയിലുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(26)യാണ് പിടിയിലായത്. ഇബ്രാഹിം ബാദുഷയെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാക്കേസുകളിലെ പ്രതിയാണെന്ന് വ്യക്തമായത്. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസില്‍ ഇബ്രാഹിം ബാദുഷ ഹാജരാകാതെ മുങ്ങിനടക്കുകയാണെന്ന് വ്യക്തമായി. ബാദുഷയെ കണ്ണൂര്‍ റെയില്‍വെ പൊലീസ് ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം […]

ബേക്കല്‍: കേരളത്തിലും കര്‍ണ്ണാടകയിലുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(26)യാണ് പിടിയിലായത്. ഇബ്രാഹിം ബാദുഷയെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാക്കേസുകളിലെ പ്രതിയാണെന്ന് വ്യക്തമായത്. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസില്‍ ഇബ്രാഹിം ബാദുഷ ഹാജരാകാതെ മുങ്ങിനടക്കുകയാണെന്ന് വ്യക്തമായി. ബാദുഷയെ കണ്ണൂര്‍ റെയില്‍വെ പൊലീസ് ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. മടിക്കൈ ചതുരക്കിണറില്‍ വ്യാപാരിയുടെ ഭാര്യയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്ത് രക്ഷപ്പെട്ടത് ഇബ്രാഹിം ബാദുഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീകളുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസിലും ആയുര്‍വേദ കടയില്‍ കയറി ഉടമയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച കേസിലും ഇബ്രാഹിം ബാദുഷ പ്രതിയാണ്. ഈ കേസുകളില്‍ ബാദുഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണ്ണാടകയില്‍ മംഗളൂരു, കങ്കനാടി, ബന്തര്‍ എന്നിവിടങ്ങളില്‍ ബൈക്കുകള്‍ കവര്‍ന്ന കേസുകളില്‍ പ്രതിയാണ് ബാദുഷ. കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗ്, ബേഡകം, ബേക്കല്‍, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലും കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും നിലവില്‍ കേസുകളുണ്ട്.