തോക്കുകെണിയില്‍ നിന്ന് വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; തോക്ക് കണ്ടെത്താനായി തിരച്ചില്‍
ഉദുമ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാല്‍ ബട്ടത്തൂര്‍ കരുമ്പാലക്കാലയിലെ ശ്രീഹരിയെ(28)യാണ് ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശ്രീഹരി ഇന്നലെ ഉച്ചയോടെ ബേക്കല്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം.മാധവന്‍ നമ്പ്യാര്‍ (65) ആണ് […]

ഉദുമ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാല്‍ ബട്ടത്തൂര്‍ കരുമ്പാലക്കാലയിലെ ശ്രീഹരിയെ(28)യാണ് ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശ്രീഹരി ഇന്നലെ ഉച്ചയോടെ ബേക്കല്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം.മാധവന്‍ നമ്പ്യാര്‍ (65) ആണ് തോക്കുകെണിയില്‍ നിന്നും വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ശ്രീഹരിക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. മാധവന്‍ നമ്പ്യാര്‍ക്ക് വെടിയേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന് തോക്ക് മാറ്റിയിരുന്നു. ഈ തോക്ക് വീടിന് സമീപത്തെ പുഴയില്‍ വലിച്ചെറിഞ്ഞതായി ശ്രീഹരി പൊലീസിനോട് വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ തോക്ക് കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുഴയില്‍ തിരച്ചില്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു. തോക്ക് കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ നിര്‍ണായക തെളിവ് ലഭിക്കുകയുള്ളൂ.