ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍
ബദിയടുക്ക: ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മായിപ്പാടി ഷിറിബാഗിലുവിലെ നൗമാ(23)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കട്ട ബിലാല്‍നഗറിലെ മുനീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഒക്ടോബര്‍ 24ന് രാത്രി മോഷണം പോയിരുന്നു. മുനീറിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാത്രി ബദിയടുക്ക സി.ഐ അശ്വിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ കടമ്പള സ്‌കൂളിന് സമീപം സംശയകരമായ സാഹചര്യത്തില്‍ ഹീറോഹോണ്ട ബൈക്കുമായി നൗമാനെ കണ്ടെത്തി. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് […]

ബദിയടുക്ക: ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മായിപ്പാടി ഷിറിബാഗിലുവിലെ നൗമാ(23)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കട്ട ബിലാല്‍നഗറിലെ മുനീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഒക്ടോബര്‍ 24ന് രാത്രി മോഷണം പോയിരുന്നു. മുനീറിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്നലെ രാത്രി ബദിയടുക്ക സി.ഐ അശ്വിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ കടമ്പള സ്‌കൂളിന് സമീപം സംശയകരമായ സാഹചര്യത്തില്‍ ഹീറോഹോണ്ട ബൈക്കുമായി നൗമാനെ കണ്ടെത്തി. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് നൗമാനെ ചോദ്യം ചെയ്തപ്പോള്‍ ബിലാല്‍നഗറില്‍ നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമായി. നെല്ലിക്കട്ട, ചെര്‍ളടുക്ക ഭാഗങ്ങളില്‍ നിന്നായി മൂന്ന് ബൈക്കുകള്‍ കൂടി ഈയിടെ മോഷണം പോയിരുന്നു. ഇതിനെല്ലാം പിന്നില്‍ നൗമാനാണോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.