മഞ്ചേശ്വരം: ബൈക്കില്‍ കടത്തുകയായിരുന്ന രണ്ടുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
ഗിയര്കട്ടയിലെ സദ്ദാം എന്ന സദു (35)വിനെയാണ് മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പൊസോട്ട് നടത്തിയ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്.
മയക്കുമരുന്ന് എത്തിച്ച സംഘത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.