ചെര്‍ക്കളയില്‍ പോത്തുകളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിഞ്ഞ പാല്‍വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ട പതിനെട്ടുകാരനെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു; ഒപ്പമുണ്ടായിരുന്ന നിരവധി കവര്‍ച്ചാക്കേസിലെ പ്രതി രക്ഷപ്പെട്ടു
കാസര്‍കോട്: ചെര്‍ക്കളയില്‍ പോത്തുകളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിഞ്ഞ പാല്‍വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ച സംഘത്തില്‍പെട്ട പതിനെട്ടുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ സ്വദേശി അബ്ദുല്ല(18)യാണ് പിടിയിലായത്. അബ്ദുല്ലയുടെ ബന്ധുവും നിരവധി കവര്‍ച്ചാകേസുകളിലെ പ്രതിയുമായ ബെണ്ടിച്ചാലിലെ റംസാന് ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെട്രോള്‍ ഊറ്റാന്‍ എത്തിയവര്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുല്ലയുടെ അറസ്റ്റ് വിദ്യാനഗര്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകശ്രീ മില്‍ക്ക് കമ്പനിയുടെ വാനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ചെര്‍ക്കള ഇന്ദിരാനഗറില്‍ നിയന്ത്രണം […]

കാസര്‍കോട്: ചെര്‍ക്കളയില്‍ പോത്തുകളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിഞ്ഞ പാല്‍വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ച സംഘത്തില്‍പെട്ട പതിനെട്ടുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ സ്വദേശി അബ്ദുല്ല(18)യാണ് പിടിയിലായത്. അബ്ദുല്ലയുടെ ബന്ധുവും നിരവധി കവര്‍ച്ചാകേസുകളിലെ പ്രതിയുമായ ബെണ്ടിച്ചാലിലെ റംസാന് ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെട്രോള്‍ ഊറ്റാന്‍ എത്തിയവര്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുല്ലയുടെ അറസ്റ്റ് വിദ്യാനഗര്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകശ്രീ മില്‍ക്ക് കമ്പനിയുടെ വാനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ചെര്‍ക്കള ഇന്ദിരാനഗറില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പായ്ക്കറ്റ് പാല് മഞ്ചേശ്വരംെ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. അറവ് ശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ച് ഓടിയ രണ്ട് പോത്തുകള്‍ റോഡിലേക്ക് കടന്നപ്പോള്‍ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിച്ചപ്പോഴാണ് മറിഞ്ഞത്. ഡ്രൈവര്‍ ബോവിക്കാനത്തെ റാസിക്(24) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാല് ഉടന്‍ തന്നെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയിരുന്നെങ്കിലും അപകടത്തില്‍പെട്ട വാന്‍ മാറ്റിയിരുന്നില്ല. ഉദുമയില്‍ നിന്ന് ക്രിക്കറ്റ് കളി കഴിഞ്ഞ് കാറില്‍ വരികയായിരുന്ന യുവാക്കള്‍ വാന്‍ മറിഞ്ഞ നിലയിലും അതിനടിയില്‍ ഒരാള്‍ കിടക്കുന്നതും കണ്ടു. അപകടം സംഭവിച്ചതാണെന്ന് കരുതി രക്ഷിക്കാനായി കാര്‍ നിര്‍ത്തി യുവാക്കള്‍ വാനിനടുത്തേക്ക് ചെന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന യുവാവ് ഓടുന്നതുകണ്ടു. യുവാക്കള്‍ വാനിനടിയിലേക്ക് നോക്കിയപ്പോള്‍ പൈപ്പുവഴി കന്നാസിലേക്ക് പെട്രോള്‍ ഊറ്റുന്ന അബ്ദുല്ലയെയാണ് കണ്ടത്. യുവാക്കള്‍ അബ്ദുല്ലയെ കയ്യോടെ പിടികൂടുകയും വിദ്യാനഗര്‍ സി.ഐ വി.വി മനോജിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസിന് അബ്ദുല്ലയെ കൈമാറി. അബ്ദുല്ലയും റംസാനും എത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുല്ലയെ ചോദ്യം ചെയ്തപ്പോള്‍ ഈ കാര്‍ മൂന്നാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍ നിന്ന് മോഷടിച്ചതാണെന്ന് വ്യക്തമായി. കാറിന്റെ ഉടമ ഹാസനില്‍ നിന്ന് പൊലീസിനൊപ്പം വിദ്യാനഗര്‍ സ്റ്റേഷനിലെത്തിയിട്ടുണ്ട്.