നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സ്‌കൂളില്‍ സൂക്ഷിച്ച സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ഓണ്‍ലൈന്‍ പഠനത്തിന് നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് ചെര്‍ക്കള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകളും 1700 രൂപയും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയക്ക് സമീപം ആയംപാറയിലെ ഹബീബ് റഹ്‌മാനെ(27)യാണ് വിദ്യാനഗര്‍ സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജുലായ് അവസാനമാണ് സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തത്. ഇവ ഓഫീസ് മുറിയില്‍ സൂക്ഷിച്ചതായിരുന്നു. ഏഴ് മൊബൈല്‍ ഫോണുകളും […]

വിദ്യാനഗര്‍: ഓണ്‍ലൈന്‍ പഠനത്തിന് നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് ചെര്‍ക്കള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകളും 1700 രൂപയും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയക്ക് സമീപം ആയംപാറയിലെ ഹബീബ് റഹ്‌മാനെ(27)യാണ് വിദ്യാനഗര്‍ സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജുലായ് അവസാനമാണ് സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തത്. ഇവ ഓഫീസ് മുറിയില്‍ സൂക്ഷിച്ചതായിരുന്നു. ഏഴ് മൊബൈല്‍ ഫോണുകളും മേശവലിപ്പില്‍ സൂക്ഷിച്ച 1700 രൂപയുമാണ് കവര്‍ന്നത്. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റസ്റ്റ് പി.എ. സമീര്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. കവര്‍ന്ന ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് കവര്‍ന്ന ഫോണുകളില്‍ ഒന്ന് മംഗളൂരുവില്‍ ഉപയോഗിച്ചുവരുന്നതായി കണ്ടെത്തിയത്. ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്തുകയും മംഗളൂരുവിലെ ഒരു കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും പൊലീസ് അന്വേഷണത്തില്‍ അറിഞ്ഞു. തുടര്‍ന്ന് കട കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെര്‍ക്കള സ്‌കൂളിലെ മോഷണത്തിന് പിന്നില്‍ ഹബീബ് റഹ്‌മാന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഹബീബ് റഹ്‌മാനെതിരെ മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ച ചെയ്ത ഫോണുകളില്‍ അഞ്ചെണ്ണം മംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തി.

Related Articles
Next Story
Share it