സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ അമ്മങ്കോട്ടെ ജോര്‍ജ് മണി ബുഷണിനെ(32)യാണ് ആദൂര്‍ എസ്.ഐ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പ് സഹോദരന്‍ കാപ്പില്‍ പ്രകാശ് ഡിസൂസയുടെ ഭാര്യയുടെ 2 ലക്ഷം രൂപ വിലവരുന്ന 6 പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയാണ് ജോര്‍ജ് മണി ബുഷണ്‍. അലമാര തുറന്ന് സ്വര്‍ണമാലയുമായി ബുഷണ്‍കടന്നുകളയുകയായിരുന്നു. പ്രകാശിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ബുഷണ്‍ ഒളിവില്‍ […]

ആദൂര്‍: സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ അമ്മങ്കോട്ടെ ജോര്‍ജ് മണി ബുഷണിനെ(32)യാണ് ആദൂര്‍ എസ്.ഐ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പ് സഹോദരന്‍ കാപ്പില്‍ പ്രകാശ് ഡിസൂസയുടെ ഭാര്യയുടെ 2 ലക്ഷം രൂപ വിലവരുന്ന 6 പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയാണ് ജോര്‍ജ് മണി ബുഷണ്‍. അലമാര തുറന്ന് സ്വര്‍ണമാലയുമായി ബുഷണ്‍കടന്നുകളയുകയായിരുന്നു. പ്രകാശിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ബുഷണ്‍ ഒളിവില്‍ പോകുകയാണുണ്ടായത്. കര്‍ണാടക ഉപ്പിനങ്കടിയില്‍ ബുഷണ്‍ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉപ്പിനങ്കടി പെരിയപട്ടണം ഹോട്ടലില്‍ ബുഷണ്‍ ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related Articles
Next Story
Share it