ബൈക്കില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ടൗണില്‍ ബൈക്കില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍. 180 മില്ലിയുടെ 42 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് പിടികൂടിയത്. കൂഡ്‌ലുവിലെ ദീപു എന്ന കെ. ദീപകാണ് അറസ്റ്റിലായത്. ഹീറോഹോണ്ട പാഷന്‍ പ്ലസ് ബൈക്ക് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ്, സിവില്‍ ഓഫീസര്‍മാരായ നിഷാദ് പി. നായര്‍, മനോജ്, മോഹനകുമാര്‍ എല്‍, ശൈലേഷ് കുമാര്‍ പി, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

Related Articles
Next Story
Share it