കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 155.5 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് എക്സൈസ് എന്ഫോഴ്സ്മെന്റ്ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്റഫും സംഘവും ബേള മരുതടുക്കയില് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്വിഫ്റ്റ് കാറില്‍ കടത്തിയ 155.52 ലിറ്റര്‍ ഗോവന്‍ വിദേശമദ്യം പിടിച്ചത്. കുഞ്ചത്തൂരിലെ കെ.എ രവി കിരണ്‍(34)ആണ് അറസ്റ്റിലായത്. മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന മദ്യക്കടത്ത് സംഘത്തിലുള്‍പ്പെട്ടയാളാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സുധീന്ദ്രന്‍ എം.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാജന് അപ്യാല്‍, അജീഷ്.സി, പ്രജിത്ത്.കെ.ആര്, നിഷാദ്.പി.നായര്‍, മനോജ്.പി, മഞ്ചുനാഥ് വി, മോഹനകുമാര്‍.എല്‍, ശൈലേഷ് കുമാര്‍ പി, എക്സൈസ് ഡ്രൈവര്‍ ദിജിത്ത്.പി.വി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.