പത്ത് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ലോഡിംഗ് തൊഴിലാളിയുടെ പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: പത്ത് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ലോഡിംഗ് തൊഴിലാളിയുടെ പതിനായിരം രൂപ കവര്‍ന്ന കേസിലെ രണ്ടാം പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ ആസിഫ്(28) ആണ് അറസ്റ്റിലായത്. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഗണേശിന്റെ പണമാണ് കവര്‍ന്നത്. കഴിഞ്ഞ മാര്‍ച്ച് 10 ന് പുലര്‍ച്ചെ ആറ്മണിയോടെ കുമ്പള-ബദിയടുക്ക റോഡില്‍ നടന്നു വരുന്നതിനിടെയാണ് ഗണേശ് കവര്‍ച്ചക്ക് ഇരയായത്. രണ്ട് പേര്‍ മര്‍ദ്ദിച്ച ശേഷം പണം കവരുകയായിരുന്നു. പ്രതികള്‍ ഓടി രക്ഷപ്പെടുന്നതിനിടെ മറ്റുതൊഴിലാളികള്‍ […]

കുമ്പള: പത്ത് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ലോഡിംഗ് തൊഴിലാളിയുടെ പതിനായിരം രൂപ കവര്‍ന്ന കേസിലെ രണ്ടാം പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ ആസിഫ്(28) ആണ് അറസ്റ്റിലായത്. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഗണേശിന്റെ പണമാണ് കവര്‍ന്നത്. കഴിഞ്ഞ മാര്‍ച്ച് 10 ന് പുലര്‍ച്ചെ ആറ്മണിയോടെ കുമ്പള-ബദിയടുക്ക റോഡില്‍ നടന്നു വരുന്നതിനിടെയാണ് ഗണേശ് കവര്‍ച്ചക്ക് ഇരയായത്. രണ്ട് പേര്‍ മര്‍ദ്ദിച്ച ശേഷം പണം കവരുകയായിരുന്നു. പ്രതികള്‍ ഓടി രക്ഷപ്പെടുന്നതിനിടെ മറ്റുതൊഴിലാളികള്‍ പിന്തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വെച്ച് ഒന്നാം പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഓടി രക്ഷപ്പെട്ട ആസിഫ് ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ ബന്തിയോട് എത്തിയതായി കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ആസിഫിന് മറ്റു കേസുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it