വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും ചരസുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും ചരസുമായി യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അബ്ദുല്‍റഹ്‌മാ(34)നെയാണ് അറസ്റ്റ് ചെയ്തത്. 2.5ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 34 ഗ്രാം ചരസുമാണ് പിടിച്ചത്. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ വി.വി മനോജ്, എസ്.ഐ ഷെയ്ക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടിച്ചത്. സ്‌കൂട്ടറും എം.ഡി.എം.എയും ചരസും കസ്റ്റഡിയിലെടുത്തു. അബ്ദുല്‍റഹ്‌മാനെതിരെ നേരത്തേയും ഇത്തരത്തിലുള്ള കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനക്ക് കൊണ്ടുപോകാന്‍ […]

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും ചരസുമായി യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അബ്ദുല്‍റഹ്‌മാ(34)നെയാണ് അറസ്റ്റ് ചെയ്തത്.
2.5ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 34 ഗ്രാം ചരസുമാണ് പിടിച്ചത്. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ വി.വി മനോജ്, എസ്.ഐ ഷെയ്ക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടിച്ചത്. സ്‌കൂട്ടറും എം.ഡി.എം.എയും ചരസും കസ്റ്റഡിയിലെടുത്തു.
അബ്ദുല്‍റഹ്‌മാനെതിരെ നേരത്തേയും ഇത്തരത്തിലുള്ള കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ലഹരി മരുന്ന് പിടികൂടിയത്.