പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: പിക്കപ്പ് വാന്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈനി (28)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി നാലിന് നീര്‍ച്ചാല്‍ ഭജന മന്ദിരത്തിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. അംഗന്‍വാടികളിലേക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവര്‍ ചാത്തപ്പാടിയിലെ സി.വി. രാജേഷി(42)നെ വാഹനത്തില്‍ നിന്നും […]

ബദിയടുക്ക: പിക്കപ്പ് വാന്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈനി (28)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി നാലിന് നീര്‍ച്ചാല്‍ ഭജന മന്ദിരത്തിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. അംഗന്‍വാടികളിലേക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവര്‍ ചാത്തപ്പാടിയിലെ സി.വി. രാജേഷി(42)നെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മാരകായുധം ഉപയോഗിച്ച് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ നാല് പ്രതികളാണുള്ളത്. ഒരാളെ നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. സുല്‍ത്താന്‍ ഹുസൈന്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡില്‍ ഗോകുല്‍, അജേഷ്, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it