പോക്സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് അറസ്റ്റില്‍
ആദൂര്‍: പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് അറസ്റ്റില്‍. ആദൂര്‍ മല്ലാവാരത്തെ സുധീഷ് (35) ആണ് അറസ്റ്റിലായത്. 2017ല്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കോവിഡ് സമയത്താണ് പുറത്തിറങ്ങിയത്. ജയില്‍ നിന്നെത്തിയ യുവാവ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആദൂര്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. അതിനിടെ ഇന്നലെ രാത്രി സുധീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തകര്‍ക്കുകയുമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് സുധീഷിനെ പിടികൂടുകയായിരുന്നു. എസ്.സി […]

ആദൂര്‍: പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് അറസ്റ്റില്‍. ആദൂര്‍ മല്ലാവാരത്തെ സുധീഷ് (35) ആണ് അറസ്റ്റിലായത്.
2017ല്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കോവിഡ് സമയത്താണ് പുറത്തിറങ്ങിയത്. ജയില്‍ നിന്നെത്തിയ യുവാവ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആദൂര്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. അതിനിടെ ഇന്നലെ രാത്രി സുധീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തകര്‍ക്കുകയുമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് സുധീഷിനെ പിടികൂടുകയായിരുന്നു.
എസ്.സി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും സുധീഷിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.