മയക്കുമരുന്നില്‍ അടിമപ്പെടുന്ന യുവതലമുറ
വീട്ടിലെ മുതിര്‍ന്ന ആരെങ്കിലും പുക വലിക്കുന്നവരുണ്ടെങ്കില്‍ അവരുപയോഗിച്ച് കഴിഞ്ഞ ബീഡികുറ്റിയെടുത്ത് ഒളിഞ്ഞും പാത്തും അത് വലിച്ചിരുന്ന ചില വികൃതി പിള്ളേരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നത് പിടിക്കപ്പെട്ട് അവര്‍ക്ക് കണക്കിന് കിട്ടിയുണ്ടെങ്കില്‍ അവിടെ വെച്ച് അവരത് നിര്‍ത്തിയിട്ടുണ്ടാവും. ഇനി അവര്‍ വളരുന്നതോടൊപ്പം ആ ശീലവും തുടര്‍ന്നാല്‍ കൂടിപ്പോയാല്‍ ബീഡിയില്‍ നിന്ന് സിഗരറ്റിലേക്ക് പുരോഗമിച്ചിട്ടുണ്ടാവും.ഇത് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെയുള്ള ജനറേഷന്റെ കാര്യം. ഒരു പക്ഷെ നമ്മള്‍ ന്യൂ ജനറേഷന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പുതു തലമുറക്ക് ഇത് കേള്‍ക്കുമ്പോള്‍ […]
വീട്ടിലെ മുതിര്‍ന്ന ആരെങ്കിലും പുക വലിക്കുന്നവരുണ്ടെങ്കില്‍ അവരുപയോഗിച്ച് കഴിഞ്ഞ ബീഡികുറ്റിയെടുത്ത് ഒളിഞ്ഞും പാത്തും അത് വലിച്ചിരുന്ന ചില വികൃതി പിള്ളേരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നത് പിടിക്കപ്പെട്ട് അവര്‍ക്ക് കണക്കിന് കിട്ടിയുണ്ടെങ്കില്‍ അവിടെ വെച്ച് അവരത് നിര്‍ത്തിയിട്ടുണ്ടാവും. ഇനി അവര്‍ വളരുന്നതോടൊപ്പം ആ ശീലവും തുടര്‍ന്നാല്‍ കൂടിപ്പോയാല്‍ ബീഡിയില്‍ നിന്ന് സിഗരറ്റിലേക്ക് പുരോഗമിച്ചിട്ടുണ്ടാവും.ഇത് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെയുള്ള ജനറേഷന്റെ കാര്യം. ഒരു പക്ഷെ നമ്മള്‍ ന്യൂ ജനറേഷന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പുതു തലമുറക്ക് ഇത് കേള്‍ക്കുമ്പോള്‍ […]
വീട്ടിലെ മുതിര്‍ന്ന ആരെങ്കിലും പുക വലിക്കുന്നവരുണ്ടെങ്കില്‍ അവരുപയോഗിച്ച് കഴിഞ്ഞ ബീഡികുറ്റിയെടുത്ത് ഒളിഞ്ഞും പാത്തും അത് വലിച്ചിരുന്ന ചില വികൃതി പിള്ളേരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നത് പിടിക്കപ്പെട്ട് അവര്‍ക്ക് കണക്കിന് കിട്ടിയുണ്ടെങ്കില്‍ അവിടെ വെച്ച് അവരത് നിര്‍ത്തിയിട്ടുണ്ടാവും. ഇനി അവര്‍ വളരുന്നതോടൊപ്പം ആ ശീലവും തുടര്‍ന്നാല്‍ കൂടിപ്പോയാല്‍ ബീഡിയില്‍ നിന്ന് സിഗരറ്റിലേക്ക് പുരോഗമിച്ചിട്ടുണ്ടാവും.
ഇത് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെയുള്ള ജനറേഷന്റെ കാര്യം. ഒരു പക്ഷെ നമ്മള്‍ ന്യൂ ജനറേഷന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പുതു തലമുറക്ക് ഇത് കേള്‍ക്കുമ്പോള്‍ ചിരി വന്നേക്കാം. കാരണം ബീഡിയും സിഗരെറ്റുമൊന്നും ഇന്ന് അവരുടെ മുന്നില്‍ ഒന്നുമല്ല. കാരണം അവരിപ്പോള്‍ വളരുന്ന ചുറ്റുപാട് അതുക്കും എത്രയോ മേലെയാണ്.
മൊബൈല്‍ ഫോണും ടെക്‌നോളജിയും നിയന്ത്രിക്കുന്ന ഇന്നത്തെ കൗമാരത്തിന്റെ ചിന്താഗതിയും അവര്‍ കാണുന്ന ലോകവും വളരെ വിചിത്രവും വ്യത്യസ്തവുമാണ്. പുസ്തകക്കെട്ടും തോളില്‍ തൂക്കി കയ്യില്‍ ഉച്ചക്കുള്ള ചോറ്റു പാത്രവും കൊണ്ട് എട്ടാം ക്ലാസ്സിലേക്കും ഒമ്പതാം ക്ലാസ്സിലേക്കും പത്താംക്ലാസ്സിലേക്കുമെല്ലാം പോയിരുന്ന ഒരു കൗമാര കാലത്തില്‍ നിന്നും ഇന്ന് കഞ്ചാവും മയക്ക് മരുന്നും കൊണ്ട് ക്ലാസ് മുറിയില്‍ കയറുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
നോട്ട് ബുക്കിനുള്ളില്‍ മയില്‍പീലി ഒളിപ്പിച്ചു വെച്ച് അത് പ്രസവിക്കുന്നതും കാത്തിരുന്ന പാവാട പെണ്ണിന്റെ നിഷ്‌കളങ്കതയും ഇന്റര്‍വെല്ലിന് മുഖം കഴുകി വന്നാല്‍ മുഖം മിനുക്കാന്‍ പുസ്തകത്തിനുള്ളില്‍ പൗഡര്‍ കൊണ്ട് വന്ന ടീനേജ്കാരിയും ഇന്നവള്‍ കൊണ്ടുവരുന്നത് മയക്ക് മരുന്നിന്റെ പൗഡറുകളും സ്റ്റിക്കറുകളുമായി മാറിയിരിക്കുകയാണ്.
എല്ലാവരെയുമല്ല ഉദേശിച്ചത്. എന്നാല്‍ സംസ്‌കാര സമ്പന്നമായ നമ്മുടെ കൊച്ചു കേരളത്തില്‍പോലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കഥകളാണ് ഇതെന്ന് കൂടി മനസിലാക്കുക.
മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഇവ ഉപയോഗിക്കുന്നതും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ഥികളാണെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഞെട്ടലോടെയല്ലാതെ എങ്ങനെ ഇതിനെ കാണാന്‍ കഴിയും. ഈ മയക്ക് മരുന്നിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളുടെ വലിയലക്ഷ്യം തന്നെ വിദ്യാര്‍ത്ഥി സമൂഹങ്ങളാണ്. ആദ്യം ചെറിയ രീതിയില്‍ പണം കൊടുത്തും മറ്റും സഹായിച്ചും ഐസ്‌ക്രീമിലൂടെയും ജ്യൂസിലൂടെയും മയക്ക് മരുന്നിന്റെ അംശങ്ങള്‍ ചേര്‍ത്തും വലയിലാക്കുകയും ആണും പെണ്ണും വ്യത്യാസമില്ലാതെ പതിയെ പതിയെ ആ രുചിയിലേക്ക് അവര്‍ ചാഞ്ഞു പോവുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളിലൂടെ കാണുന്നവരാണ് നമ്മള്‍.
ഇത്തരം ചതിയിലൂടെ നമ്മുടെ മക്കളെ അവര്‍പോലും അറിയാതെ ഈ കെണിയില്‍ വീഴ്ത്തിയും ഒരു രസത്തിന് ഒരുപ്രാവശ്യം ഉപയോഗിച്ചു നോക്കാം എന്ന് വിചാരിച്ചും കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയും ചെന്ന് പെട്ടവരാണ് ബഹു ഭൂരിഭാഗവും. ഉപയോഗിച്ചാല്‍ മണമോ രുചിയോ മറ്റുള്ളവര്‍ക്ക് പിടിപ്പിക്കപ്പെടാന്‍ പറ്റാത്ത രീതിയിലുള്ള ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീടൊരിക്കലും നിര്‍ത്താന്‍ കഴിയാത്ത വിധം അടിമപ്പെട്ട് പോവുന്ന എം.ഡി.എം.എ പോലെയുള്ള ഇതിന്റെ മാരക വേര്‍ഷനുകള്‍ക്ക് ഇരയായി തീരുകയാണ് നമ്മുടെ മക്കള്‍യ
സാധനം കിട്ടാതെ വരുമ്പോള്‍ ഒരു തരം ഭ്രാന്തമായി പെരുമാറുകയും ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ പരാക്രമം കാട്ടുന്നതും ഇതിന്റെ സവിശേഷതയാണ്. ഒരു ഗ്രാമിന് അയ്യായിരവും പതിനായിരവും വരെ നല്‍കാന്‍ തയ്യാറാവുന്നതും അതിനുള്ള പണം കിട്ടാതെ വരുമ്പോള്‍ കക്കാനും കൊല്ലാനും പ്രേരിപ്പിക്കുന്നതും ഈ മയക്ക് മരുന്നിന്റെ അനന്തരഫലത്തില്‍ ചിലത് മാത്രമാണ്.
സമ്പത്തും സമൃതിയും കൂടിയതും ടെക്‌നോളജിയുടെ അതിപ്രസരവും നമ്മുടെ മക്കളെ ഒരുപാട് സ്വാധീനിച്ചു എന്നുവേണം പറയാന്‍. നിശ്ചിത പ്രായം കഴിഞ്ഞാല്‍ പിന്നെ രക്ഷിതാക്കള്‍ അവരെ വേണ്ടത് പോലെ ശ്രദ്ധിക്കാതെ വരികയും വീട്ടില്‍ അവര്‍ക്ക് മാത്രമായൊരു മുറി അതില്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയവയുമൊക്കെ സംവിധാനം ചെയ്ത് കൊടുക്കുമ്പോള്‍ അവരത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് പല രക്ഷിതാക്കളും ശ്രദ്ധിക്കാറേയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഓരോ മക്കളും അവരുടെ രക്ഷിതാക്കളുടെ വലിയ പ്രതീക്ഷയാണ്. ആ കുടുംബത്തിന്റെ സമ്പത്താണ് അവര്‍. നാളെയുടെ ഭാവി വാഗ്ദാനങ്ങളാണ്. നാളെയുടെ നാടുഭരിക്കേണ്ടവരും ഡോക്ടറും കലക്ടറും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെ ആവേണ്ടവരാണ്. അവര്‍ മയക്ക് മരുന്നിന്റെ കെണിയില്‍ പെട്ട് ജീവിതം തുലക്കേണ്ടവരല്ല.
വഴി തെറ്റി പോയാല്‍ അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മക്കളുടെ കാര്യത്തില്‍ എന്നും ശ്രദ്ധ ചെലുത്തേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. അവര്‍ തനിച്ചു റൂമില്‍ ഇരിക്കുമ്പോഴും അവരുപയോഗിക്കുന്ന സോഷ്യല്‍ മീഡിയയുമൊക്കെ ഇടക്കൊന്ന് പരിശോധിക്കണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്നും എങ്ങനെയുള്ളവരാണെന്നും അവരറിയാതെ തന്നെ നിരീക്ഷിക്കണം. എന്റെ മക്കള്‍ ഒരു തെറ്റും ചെയ്യില്ലെന്ന അമിതമായ ആത്മവിശ്വാസം ഒഴിവാക്കി ഇടക്കൊക്കെ അവരെ നിരീക്ഷിക്കണം. കാരണം സാഹചര്യങ്ങളാണ് പലരെയും തെറ്റുകളിലേക്ക് തള്ളിയിടുന്നത്. ആ സാഹചര്യം ഇല്ലാതാക്കേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അവരോടൊപ്പം സമയം ചെലവഴിച്ചും അവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ വേണ്ടുന്ന രീതിയില്‍ പറഞ്ഞു കൊടുത്തും അവരുടെ കൂടെ എന്നും നമ്മളുണ്ടെന്നുള്ള ഒരു ചിന്തയും മനസ്സിലിട്ട് കൊടുത്താല്‍ ഒരു മക്കളും വഴി തെറ്റിപോവില്ല എന്നത് തീര്‍ച്ച.
-അച്ചു പച്ചമ്പള