ദുബായ് ജൈടെക്സില്‍ ശ്രദ്ധേയരായി കാസര്‍കോട്ടെ യുവസംരംഭകര്‍

കാസര്‍കോട്: ദുബായില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌മേളയായ ജൈടെക്സില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായി കാസര്‍കോട്ടെ യുവസംരംഭകര്‍. വണ്‍ട്രപ്രണര്‍ സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്ന കാസര്‍കോട് സ്വദേശികളായ ഇഹ്തിഷാമുദ്ദീനും സയ്യിദ് സവാദുമാണ് സ്റ്റാര്‍ട്ടാപ്പുകള്‍ക്ക് വേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചത്. ഷാര്‍ക്ക് ടാങ്ക് മാതൃകയില്‍ പുതുസംരംഭകര്‍ക്ക് നിക്ഷേപ അവസരവുമായി വണ്‍ ടാങ്ക് ഷോ, 20 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദര്‍ശനാവസരം നല്‍കി വണ്‍ പവലിയന്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദുബായ് പൊലീസുമായുള്ള കൂടികാഴ്ച തുടങ്ങിയവക്കാണ് വണ്‍ട്രപ്രണര്‍ ജൈടെക്സില്‍ നേതൃത്വം നല്‍കിയത്. ജൈടെക്സില്‍ പങ്കെടുത്ത ആയിരകണക്കിന് […]

കാസര്‍കോട്: ദുബായില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌മേളയായ ജൈടെക്സില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായി കാസര്‍കോട്ടെ യുവസംരംഭകര്‍. വണ്‍ട്രപ്രണര്‍ സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്ന കാസര്‍കോട് സ്വദേശികളായ ഇഹ്തിഷാമുദ്ദീനും സയ്യിദ് സവാദുമാണ് സ്റ്റാര്‍ട്ടാപ്പുകള്‍ക്ക് വേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചത്. ഷാര്‍ക്ക് ടാങ്ക് മാതൃകയില്‍ പുതുസംരംഭകര്‍ക്ക് നിക്ഷേപ അവസരവുമായി വണ്‍ ടാങ്ക് ഷോ, 20 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദര്‍ശനാവസരം നല്‍കി വണ്‍ പവലിയന്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദുബായ് പൊലീസുമായുള്ള കൂടികാഴ്ച തുടങ്ങിയവക്കാണ് വണ്‍ട്രപ്രണര്‍ ജൈടെക്സില്‍ നേതൃത്വം നല്‍കിയത്. ജൈടെക്സില്‍ പങ്കെടുത്ത ആയിരകണക്കിന് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 സംരംഭകര്‍ക്കാണ് അവസരം ഉണ്ടായിരുന്നത്. ഇന്ത്യ, യു.എസ്, ഓസ്‌ട്രേലിയ തുടങ്ങി 6 രാജ്യങ്ങളെ പ്രതിനിധീകരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. 16ന് നടന്ന ഓപ്പണ്‍ പിച്ചില്‍ തിരഞ്ഞെടുക്കപ്പെട്ട 12 സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ജൈടെക്സിലെ ഏറ്റവും വലിയ ഫണ്ടിങ് ഷോയില്‍ ആശയം അവതരിപ്പിച്ചു. മേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് സംരംഭകരില്‍ നിന്നാണ് അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 12 പേരെ ഓപ്പണ്‍ പിച്ചിന് തിരഞ്ഞെടുത്തതെന്ന് വണ്‍ട്രപ്രണര്‍ സഹസ്ഥാപകന്‍ ഇഹ്തിഷാമുദ്ദീന്‍ പറഞ്ഞു. ഇതില്‍ പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ചര്‍ച്ചകള്‍ക്ക് ക്ഷണം ലഭിച്ചു.

Related Articles
Next Story
Share it