എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വരത്ത് കടലില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വത്ത് കടലില്‍ ചാടി ജീവനൊടുക്കി. മംഗളൂരുവിലെ ഗണേഷ് പ്രസന്നയുടെ മകന്‍ പവന്‍ ഭട്ട് (29) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മൈസൂരുവില്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മംഗളൂരുവില്‍ തിരിച്ചെത്തിയ പവന്‍ ഇവിടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ലോക്ഡൗണായതോടെ കമ്പനിയില്‍ പോകാതെ പവന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. യുവാവ് ദിവസവും സോമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു. പതിവുപോലെ ബുധനാഴ്ച വൈകീട്ട് 4.30ന് പവന്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം […]

മംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വത്ത് കടലില്‍ ചാടി ജീവനൊടുക്കി. മംഗളൂരുവിലെ ഗണേഷ് പ്രസന്നയുടെ മകന്‍ പവന്‍ ഭട്ട് (29) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മൈസൂരുവില്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മംഗളൂരുവില്‍ തിരിച്ചെത്തിയ പവന്‍ ഇവിടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ലോക്ഡൗണായതോടെ കമ്പനിയില്‍ പോകാതെ പവന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. യുവാവ് ദിവസവും സോമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു. പതിവുപോലെ ബുധനാഴ്ച വൈകീട്ട് 4.30ന് പവന്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കടല്‍ത്തീരത്തെത്തുകയും കടലിലേക്ക് ചാടുകയുമാണുണ്ടായത്.
പവനെ രക്ഷിക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പവന്റെ മൃതദേഹം കടലില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തീരദേശസുരക്ഷാസേനയും മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് മൃതദേഹം കരക്കെത്തിച്ചത്.

Related Articles
Next Story
Share it