യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു; വരന്‍ നടന്‍ ഫഹീം സഫര്‍

കാസര്‍കോട്: യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബേക്കലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു.'സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്‌നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം'- ഫഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ ഇന്‍സ്റ്റഗ്രാമില്‍ […]

കാസര്‍കോട്: യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബേക്കലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു.
'സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്‌നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം'- ഫഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ ജൂണ്‍ എന്ന ചിത്രത്തില്‍ അഭിനേതാവായിട്ടാണ് ഫഹിം സഫര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാലിക്, ഗ്യാങ്‌സ് ഓഫ് 18, മധുരം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മധുരത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു.

Related Articles
Next Story
Share it