'ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണം'

കാസര്‍കോട്: സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അധ്യാപകരുടെ സംഘടനയായ ഹിന്ദി അധ്യാപക മഞ്ചിന്റെ ജില്ലാ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് വി. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എന്‍. നന്ദികേശന്‍, ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് കുരുവമ്പലം, ആക്ടിംഗ് സെക്രട്ടറി കെ. ഷൈനി, ജോയിന്റ് സെക്രട്ടറി പ്രശാന്ത് റായ്, കെ. സുരേഷ്, ജി.കെ. ഗിരീഷ്, ടൈറ്റസ് വി. തോമസ് സംസാരിച്ചു. […]

കാസര്‍കോട്: സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അധ്യാപകരുടെ സംഘടനയായ ഹിന്ദി അധ്യാപക മഞ്ചിന്റെ ജില്ലാ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് വി. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എന്‍. നന്ദികേശന്‍, ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് കുരുവമ്പലം, ആക്ടിംഗ് സെക്രട്ടറി കെ. ഷൈനി, ജോയിന്റ് സെക്രട്ടറി പ്രശാന്ത് റായ്, കെ. സുരേഷ്, ജി.കെ. ഗിരീഷ്, ടൈറ്റസ് വി. തോമസ് സംസാരിച്ചു. ഹിന്ദി അധ്യാപക മഞ്ച് ജില്ലാ പ്രസിഡണ്ട് ടി.എം.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ട വ്യക്തികള്‍ക്കുള്ള പുരസ്‌കാരം ഇ.വി. ആനന്ദ കൃഷ്ണന്‍, ജി.കെ. ഗിരീഷ്, ഡോ. ധന്യ ഷിബു, ഡോ.കെ.യു. കണ്ണന്‍, ഡോ.എം.കെ. രോഹിത് കൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലാ തലത്തില്‍ സംഘടിപ്പിച്ച വിവിധ ഹിന്ദി മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ. ബാലചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. സജിത്ത് ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി.എം.വി മുരളീധരന്‍(പ്രസി.), ടി.വി. ശ്രീനിവാസന്‍, സ്വപ്‌ന റായ് (വൈസ് പ്രസി.), പി.കെ. ബാലചന്ദ്രന്‍ (സെക്ര.), കെ. സജിത്ത് ബാബു, ടൈറ്റസ് വി തോമസ്, ഖദീജ സാലി (ജോ.സെക്ര.), കെ. സുരേഷന്‍(ട്രഷ.), ജി.കെ. ഗിരീഷ് (കണ്‍വീനര്‍, അക്കാദമിക് കൗണ്‍സില്‍), പി. ഹരിനാരായണന്‍ (കണ്‍വീനര്‍, ഐ.ടി. സെല്‍), ഇ.വി. ആനന്ദകൃഷ്ണന്‍ (കണ്‍വീനര്‍, കലാസാംസ്‌കാരികം).

Related Articles
Next Story
Share it