കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വ്യാപകമായി ശ്രദ്ധയില്‍പെട്ട പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്ളതിനാല്‍ അവ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിന്‍ സ്വീകരിച്ച സെന്റര്‍, വാക്സിന്‍ സ്വീകരിച്ച തീയതി, […]

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വ്യാപകമായി ശ്രദ്ധയില്‍പെട്ട പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്ളതിനാല്‍ അവ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിന്‍ സ്വീകരിച്ച സെന്റര്‍, വാക്സിന്‍ സ്വീകരിച്ച തീയതി, സമയം, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങള്‍ എന്നിവയാണ് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. ഇതുപയോഗിച്ച് തട്ടിപ്പ് നടത്താന്‍ എളുപ്പമാണ് എന്നതിനാലാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പങ്കുവെക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.