യോഗാചാര്യ എം.കെ രാമന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം കാനായി കുഞ്ഞിരാമന്
കാസര്‍കോട്: നീലേശ്വരം കാവില്‍ ഭവന്‍ യോഗ-പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ യോഗാചാര്യ എം.കെ. രാമന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ യോഗാചാര്യ എം.കെ രാമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് പ്രശസ്ത ശില്‍പ്പിയും ചിത്രകാരനും ഗ്രന്ഥകാരനുമായ കാനായി കുഞ്ഞിരാമന്‍ അര്‍ഹനായി.കോണ്‍ക്രീറ്റ്, വെങ്കലം, ഗ്രാനൈറ്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് തുടങ്ങിയവയില്‍ മുപ്പതില്‍പ്പരം ശില്‍പ്പങ്ങളിലൂടെ അനശ്വരനായ കാനായി 1937ലാണ് ജനിക്കുന്നത്. യക്ഷി, സാഗര കന്യക, മുക്കോല പെരുമാള്‍, യാചകന്‍ ജവാന്‍, അമ്മ, ശംഖ്, അനന്തത, കുമാരനാശാന്‍, വിക്രം സാരാഭായ് തുടങ്ങിയ ശില്‍പ്പങ്ങള്‍ കാനായിയുടെ ശില്‍പ്പകലാ ചാതുരിയുടെ […]

കാസര്‍കോട്: നീലേശ്വരം കാവില്‍ ഭവന്‍ യോഗ-പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ യോഗാചാര്യ എം.കെ. രാമന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ യോഗാചാര്യ എം.കെ രാമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് പ്രശസ്ത ശില്‍പ്പിയും ചിത്രകാരനും ഗ്രന്ഥകാരനുമായ കാനായി കുഞ്ഞിരാമന്‍ അര്‍ഹനായി.
കോണ്‍ക്രീറ്റ്, വെങ്കലം, ഗ്രാനൈറ്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് തുടങ്ങിയവയില്‍ മുപ്പതില്‍പ്പരം ശില്‍പ്പങ്ങളിലൂടെ അനശ്വരനായ കാനായി 1937ലാണ് ജനിക്കുന്നത്. യക്ഷി, സാഗര കന്യക, മുക്കോല പെരുമാള്‍, യാചകന്‍ ജവാന്‍, അമ്മ, ശംഖ്, അനന്തത, കുമാരനാശാന്‍, വിക്രം സാരാഭായ് തുടങ്ങിയ ശില്‍പ്പങ്ങള്‍ കാനായിയുടെ ശില്‍പ്പകലാ ചാതുരിയുടെ പേരുകേട്ട അടയാളങ്ങളാണ്. കെ.സി.എസ് പണിക്കരുടെ കീഴില്‍ ശില്‍പ്പകല അഭ്യസിച്ച കാനായിക്ക് പ്രഥമ രാജാരവിവര്‍മ്മ പുരസ്‌കാരം എം.എസ്. നയുണ്ടാവു പുരസ്‌കാരം, തിക്കുറിശ്ശി പുരസ്‌കാരം, ലളിതകലാ അക്കാദമി പുരസ്‌കാരം, കേരളശ്രീ പുരസ്‌കാരം, കര്‍ണാടക ചിത്രകലാ പരിഷത്ത് പുരസ്‌കാരം എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. കാസര്‍കോട്് ജില്ലക്കാരനായ കാനായിക്ക് ജന്മനാടിന്റെ ആദരം കൂടിയാണ് പുരസ്‌കാര സമര്‍പ്പണം.
നവംബര്‍ 22ന് നീലേശ്വരം പാലായിലുള്ള കാവില്‍ ഭവന്‍ യോഗ ആന്റ് നാച്വര്‍ ക്യൂര്‍ സെന്ററില്‍ വെച്ച് നടക്കുന്ന യോഗാചാര്യ എം.കെ രാമന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് കാനായി കുഞ്ഞിരാമന് പുരസ്‌കാരം സമര്‍പ്പിക്കും. ഡോ. എ.എം. ശ്രീധരന്‍, ഡോ. ഖാദര്‍ മാങ്ങാട്, രാമചന്ദ്രന്‍ പി എന്നിവരടങ്ങുന്ന സമിതിയാണ് കാനായിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
പത്രസമ്മേളനത്തില്‍ ഡോ. എ.എം ശ്രീധരന്‍, രാമചന്ദ്രന്‍ പി, എം.കെ ബാലഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.