ജീവിതശൈലി രോഗങ്ങള്‍ക്ക് യോഗ തെറാപ്പി; അശോക്‌രാജ് ശ്രദ്ധേയനാകുന്നു

കാഞ്ഞങ്ങാട്: യോഗയിലൂടെ ജീവിത ശൈലീ രോഗങ്ങളെ അകറ്റാമെന്ന് തെളിയിക്കുകയാണ് വെള്ളിക്കോത്ത് സ്വദേശിയായ അശോക്രാജ്. രോഗം മാറ്റിയെടുക്കല്‍, രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവ യോഗ തെറാപ്പിയിലൂടെ നല്‍കുകയാണ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.സി യോഗ തെറാപ്പിയും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് യോഗയില്‍ യോഗിക് സയന്‍സ് ആന്റ് ഇന്റിജിനിയസ് ഹെല്‍ത്ത് കെയറില്‍ ഡിപ്ലോമയും നേടിയ അശോക്രാജ്. പഠനത്തിലൂടെ ലഭിച്ച അറിവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം. കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസ്, മുന്‍ സബ് കലക്ടര്‍ ഡി.ആര്‍ […]

കാഞ്ഞങ്ങാട്: യോഗയിലൂടെ ജീവിത ശൈലീ രോഗങ്ങളെ അകറ്റാമെന്ന് തെളിയിക്കുകയാണ് വെള്ളിക്കോത്ത് സ്വദേശിയായ അശോക്രാജ്. രോഗം മാറ്റിയെടുക്കല്‍, രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവ യോഗ തെറാപ്പിയിലൂടെ നല്‍കുകയാണ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.സി യോഗ തെറാപ്പിയും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് യോഗയില്‍ യോഗിക് സയന്‍സ് ആന്റ് ഇന്റിജിനിയസ് ഹെല്‍ത്ത് കെയറില്‍ ഡിപ്ലോമയും നേടിയ അശോക്രാജ്. പഠനത്തിലൂടെ ലഭിച്ച അറിവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം. കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസ്, മുന്‍ സബ് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ അശോക്രാജിന്റെ യോഗ തെറാപ്പിയിലൂടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു പോലെ ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രമുഖര്‍ അശോക് രാജില്‍ നിന്ന് യോഗ തെറാപ്പി ചെയ്തിട്ടുണ്ട്. കാസര്‍കോട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് നല്‍കിയ യോഗ പരിശീലനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചെര്‍ക്കള മാര്‍ത്തോമ്മ ബധിര വിദ്യാലയം, പരവനടുക്കം വൃദ്ധസദനം, സര്‍ക്കാര്‍ ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ യോഗ പരിശീലനവും യോഗ തെറാപ്പിയും നല്‍കി വരുന്നു. പഞ്ചേന്ദ്രിയ സിദ്ധിക്കായി നടത്തിയ സംഗീത യോഗയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ കീര്‍ത്തനങ്ങള്‍, സ്തോത്രങ്ങള്‍എന്നിവ പുല്ലാങ്കുഴല്‍, വീണ, വയലിന്‍, തബല, മൃദംഗം എന്നീ വാദ്യോപകരണങ്ങളോടൊപ്പം സംയോജിപ്പിച്ച് മനസിനെ നിയന്ത്രിച്ച് നടത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. യോഗയില്‍ പി.എച്ച്.ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ് അശോക്‌രാജ്. കാട്ടിപ്പൊയില്‍ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ യോഗ തെറാപ്പിസ്റ്റാണ്. ഫോണ്‍: 9847563289.

Related Articles
Next Story
Share it