യോഗാചാര്യന്‍ കെ.എം രാമന്‍ മാസ്റ്റര്‍ വിടവാങ്ങി
നീലേശ്വരം: നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ മന്ദംപുറത്ത് കാവിന് സമീപത്തെ യോഗാചാര്യ കെ എം. രാമന്‍ മാസ്റ്റര്‍ (99) ഇനി ഓര്‍മ്മ. സംസ്‌കാരം മന്ദംപുറത്തെ കാവിന് സമീപത്തെ കുടുംബശ്മശാനത്തില്‍. പഴയങ്ങാടി ശങ്കരന്റെയും പാര്‍വ്വതിയുടെയും മകനായി 1921 സെപ്തംബര്‍ മൂന്നിനായിരുന്നു ജനനം. അവിവാഹിതനാണ്. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ നിന്ന് സ്‌ക്കൂള്‍ വിദ്യാഭ്യാസം നേടി. 1947ല്‍ ഇന്റര്‍ മീഡിയറ്റ് പാസായി. 1951ല്‍ നീലേശ്വരം എ.യു.പി സ്‌കൂളില്‍ (ഇന്നത്തെ എന്‍.കെ ബാലകൃഷ്ണന്‍ മെമ്മോറിയന്‍ എ.യു.പി. സ്‌കൂള്‍) അധ്യാപകനായി ഔദ്യോഗിക […]

നീലേശ്വരം: നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ മന്ദംപുറത്ത് കാവിന് സമീപത്തെ യോഗാചാര്യ കെ എം. രാമന്‍ മാസ്റ്റര്‍ (99) ഇനി ഓര്‍മ്മ. സംസ്‌കാരം മന്ദംപുറത്തെ കാവിന് സമീപത്തെ കുടുംബശ്മശാനത്തില്‍. പഴയങ്ങാടി ശങ്കരന്റെയും പാര്‍വ്വതിയുടെയും മകനായി 1921 സെപ്തംബര്‍ മൂന്നിനായിരുന്നു ജനനം. അവിവാഹിതനാണ്. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ നിന്ന് സ്‌ക്കൂള്‍ വിദ്യാഭ്യാസം നേടി. 1947ല്‍ ഇന്റര്‍ മീഡിയറ്റ് പാസായി. 1951ല്‍ നീലേശ്വരം എ.യു.പി സ്‌കൂളില്‍ (ഇന്നത്തെ എന്‍.കെ ബാലകൃഷ്ണന്‍ മെമ്മോറിയന്‍ എ.യു.പി. സ്‌കൂള്‍) അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കണ്ണൂരില്‍ വെച്ച് ശിവാനന്ദ സരസ്വതിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ഋഷികേശിലെ ശിവാനന്ദ ആശ്രമത്തിലെത്തി യോഗപഠനം തുടങ്ങിയത്. പിന്നീട് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഏകദേശം 30ഓളം ആശ്രമങ്ങളില്‍ താമസിച്ച് യോഗയും പ്രകൃതി ചികിത്സയും സ്വായത്തമാക്കി. ഇവയുടെ പ്രചാരകനായി കേരളത്തില്‍ സഞ്ചരിച്ച് 100 കണക്കിനാളുകളെ യോഗ പഠിപ്പിച്ചു. 1956 ലാണ് നീലേശ്വരത്ത് ഫിസിക്കല്‍ കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ യോഗ പരിശീലന കേന്ദ്രം തുടങ്ങിയത്. 1962ല്‍ സൊസൈറ്റി ആയി രജിസ്ട്രര്‍ ചെയ്ത് ചികിത്സാലയമാക്കി. 2011ലാണ് കാവില്‍ ഭവന്‍ യോഗ ആന്‍ഡ് നാച്വറോപ്പതി ചാരിറ്റബിള്‍ ട്രസ്റ്റായി വളര്‍ന്നത്. യോഗയുടെ നാനാവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 'യോഗാമാര്‍ഗ്ഗം' സമഗ്രജീവിതത്തിന് എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന 'ജ്ഞാന മാര്‍ഗ്ഗം' എന്നീകൃതികള്‍ രാമന്‍ മാസ്റ്റര്‍ രചിച്ചിട്ടുണ്ട്. ഗ്വാളിയോര്‍ ലക്ഷ്മിഭായ് ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് യോഗാമാര്‍ഗ്ഗത്തിന് ലഭിച്ചിട്ടുണ്ട്.
1975ലും 1994ലും ഡല്‍ഹിയില്‍ നടന്ന യോഗ ആന്റ് നാച്വറോപ്പതി ദേശീയ സമ്മേളനത്തില്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രബന്ധം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 1988ല്‍ യോഗാചാര്യപദവിയും 2012ല്‍ കേരള യോഗ അസോസിയേഷന്‍ 'യോഗരത്ന' പദവിയും നല്‍കി ആദരിച്ചു. ഇതിനു പുറമെ നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതനായ കണ്ണന്‍, പാര്‍വ്വതി, ശങ്കരന്‍.